26 January Wednesday

പത്ത് രൂപയ്ക്ക് ന​ഗരം കറങ്ങാം; 
സിറ്റി സർക്കുലറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
തിരുവനന്തപുരം 
കെഎസ്‌ആർടിസിയുടെ തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭ ഓഫർ എന്ന നിലയിൽ  10 രൂപ ടിക്കറ്റിൽ ന​ഗരത്തിൽ ഒരു സർക്കിളിൽ യാത്ര ചെയ്യാൻ അവസരം. തിങ്കൾ മുതൽ  ജനുവരി 15 വരെയാണ്‌ ഓഫർ. ന​ഗരത്തിൽ  എവിടെനിന്നും കയറി  ഒരു ബസിൽ ഒരു ട്രിപ്പിൽ  എവിടെയും ഇറങ്ങുന്നതിനോ ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും. 
ക്രിസ്‌മസ്, പുതുവത്സര, ശബരിമല സീസണോട് അനുബന്ധിച്ചാണ്  സർക്കുലർ യാത്രയ്‌ക്ക് 10 രൂപ മാത്രം വാങ്ങാൻ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അനുമതി നൽകിയത്‌. നേരത്തേ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി  30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. എന്നാൽ പദ്ധതി ന​ഗര വാസികൾക്ക് പരിചയപ്പെടുത്തുന്നതിനും  കൂടുൽ പേരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിർദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ​ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക്  എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top