22 January Saturday

ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി ഉടൻ തുറക്കണം: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
തിരുവനന്തപുരം
ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്ന്‌ പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണം. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
തൊഴിലാളികളുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട ദീർഘകാല കരാർ അടിയന്തരമായി നടപ്പാക്കണം. തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് മാനേജ്മെന്റ് കൈക്കൊള്ളുകയാണെങ്കിൽ നിയമാനുസൃതമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. യോഗത്തിൽ കലക്ടർ നവജ്യോത് ഖോസ, തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top