17 January Sunday

ബുറേവി; ജാഗ്രത തുടരുന്നു

സ്വന്തം ലേഖകൻUpdated: Saturday Dec 5, 2020

ആനപ്പാറ ഗവ. ഹൈസ്കൂളിലെ ക്യാമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചപ്പോൾ

വിതുര  
ബുറേവി ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് മലയോരത്ത് ജാഗ്രത തുടരുന്നു. പൊന്മുടിയിൽനിന്ന്‌ മാറ്റിപ്പാർപ്പിച്ചവരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി എംഎൽഎ എന്നിവർ സന്ദർശിച്ചു. വിതുര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ആനപ്പാറ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സന്ദർശിച്ചത്‌.
177 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. റവന്യു അധികൃതരുടെ നേതൃത്വത്തിലാണ് ഇവർക്ക് ഭക്ഷണമെത്തിക്കുന്നത്‌. ശുചിമുറി ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. പൊലീസ്, ഫയർഫോഴ്സ് എന്നിവരും സുസജ്ജം. പൊന്മുടിയിൽ നിലവിൽ മഴയോ കാറ്റോ ഉണ്ടായിട്ടില്ല. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ക്യാമ്പിലുള്ളവരെ ശനിയാഴ്ച മടക്കിയയക്കും. ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശമുണ്ടെങ്കിലും ഇതുവരെയും സ്ഥിതിക്ക് മാറ്റമില്ല. മലയോര മേഖലയിലെ വനപ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് നിരോധനമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top