25 January Saturday

സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

സിഐടിയു സംസ്ഥാന സമ്മേളന ഫണ്ട്‌ ആലപ്പുഴയിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഏറ്റുവാങ്ങുന്നു, ഹരിപ്പാട്‌ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഫണ്ട്‌ ഏറ്റുവാങ്ങുന്നു

ആലപ്പുഴ : സിഐടിയു സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അരൂർ, ചേർത്തല, കഞ്ഞിക്കുഴി, മാരാരിക്കുളം, കുട്ടനാട്, തകഴി, അമ്പലപ്പുഴ, ആലപ്പുഴ ഏരിയകളിൽനിന്നും വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഹരിപ്പാട്, കാർത്തികപ്പള്ളി, കായംകുളം, ചാരുംമൂട്, മാവേലിക്കര, മാന്നാർ, ചെങ്ങന്നൂർ ഏരിയകളിൽനിന്നുമാണ് ഫണ്ട് ഏറ്റുവാങ്ങിയത്.
ആലപ്പുഴയിൽ വി ടി രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ, എച്ച് സലാം, പി ഗാനകുമാർ, വി എസ് മണി, സി വി ജോയി, പി കെ സോമൻ,വി എം ഹരിഹരൻ, പി പി പവനൻ എന്നിവർ സംസാരിച്ചു.
അരൂരിൽ സി ബി ചന്ദ്രബാബുവിൽനിന്ന് ഫണ്ട്‌ ഏറ്റുവാങ്ങി. സി വി ജോയി, പി ഡി രമേശൻ, എൻ എ മൈക്കിൾ എന്നിവർ പങ്കെടുത്തു.
ചേർത്തലയിൽ കെ രാജപ്പൻനായർ അധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു.
പാതിരപ്പള്ളിയിൽ നടന്ന യോഗത്തിൽ സി കെ സുരേന്ദ്രൻ അധ്യക്ഷനായി. കെ ഡി മഹീന്ദ്രൻ, സി കുശൻ എന്നിവർ സംസാരിച്ചു.
കുട്ടനാട്, തകഴി ഏരിയകളിലെ ഫണ്ട്‌ ഏറ്റുവാങ്ങൽ യോഗത്തിൽ കെ ആർ പ്രസന്നൻ അധ്യക്ഷനായി. റെജി പി വർഗീസ്, കെ കെ അശോകൻ, പി കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
സിപിഐ എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിലെ ഡി മണിച്ചൻ സ്‌മാരക ഹാളിൽ ചേർന്ന യോഗത്തിൽ വി കെ ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജെ ജയകുമാർ സംസാരിച്ചു.
ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയകളിലെ ഫണ്ട്‌ ഏറ്റുവാങ്ങൽ യോഗത്തിൽ എം തങ്കച്ചൻ എന്നിവർ സംസാരിച്ചു. എം സുരേന്ദ്രൻ, എ മഹേന്ദ്രൻ, അഡ്വ. ടി എസ് താഹ, ജി ബിജുകുമാർ, ബി അബിൻഷാ എന്നിവർ പങ്കെടുത്തു.
കായംകുളം എൻ എസ് സ്‌മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ എസ് പവനനാഥൻ അധ്യക്ഷനായി. എം എ അലിയാർ, എ മഹേന്ദ്രൻ ,ബി അബിൻഷാ, ജി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
 ചെങ്ങന്നൂരിൽ കെ കെ ചന്ദ്രനിൽനിന്നും ഫണ്ട്‌ ഏറ്റുവാങ്ങി. സി വി സാറാമ്മ സ്‌മാരക ഹാളിൽ നടന്ന യോഗത്തിൽ എം കെ മനോജ് അധ്യക്ഷനായി. എം എച്ച് റഷീദ്, കെ എം പ്രദീപ്, വി ശശിധരൻ, സേതുരാഘവൻ, എം കെ രാജേന്ദ്രൻനായർ, കെ കെ സുരേഷ്, ആർ സജീവ് എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top