10 August Monday

ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ആയൂർ പാലത്തിനു സമീപം മിനി ലോറിയുമായി കൂട്ടിയിടിച്ച ആംബുലൻസ്‌

ചടയമംഗലം
തിരുവനന്തപുരം മെഡിക്കൽകോളേജിൽനിന്ന്‌ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക്‌ രോഗിയുമായെത്തിയ ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ചു. വൈകിട്ട് ആറരയോടെ ആയൂർ പാലത്തിനു സമീപമായിരുന്നു അപകടം. 
ഡ്രൈവറെ കൂടാതെ രോഗിയും രണ്ടു ബന്ധുക്കളുമായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. നിസ്സാര പരിക്കുകളോടെ ഇവരെ കൊട്ടാരക്കര താലൂക്കാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ ആതിര ജങ്ഷൻ ലക്ഷ്മി വിലാസത്തിൽ രാജേഷ് ഓടിക്കുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് എംസി റോഡിൽ  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മുമ്പും ഈ ഭാഗത്ത്‌ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്‌. ആയൂർ പാലത്തിനു സമീപം വഴിവിളക്കുകൾ ഇല്ലാത്തതാണ്‌ അപകടങ്ങൾക്കു കാരണമെന്ന്‌ നാട്ടുകാർ പറയുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top