25 January Saturday

ചുള്ളിമാനൂർ പള്ളിയിലെ അക്രമം: എൻഡിഎഫുകാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

മുഹമ്മദ് തന്‍സീര്‍, ഷിമ്മിഷ് ഖാൻ, സുബിൻഷാ, നഹാസ്

നെടുമങ്ങാട് 
 ചുള്ളിമാനൂർ ജുമാ മസ്ജിദിലെ കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ എന്‍ഡിഎഫുകാർ അറസ്റ്റില്‍. പനവൂർ  മൊട്ടക്കാവ് ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് തന്‍സീര്‍(24), കുറുപുഴ ഇളവട്ടം എം കെ പി ഹൗസില്‍ ഷിമ്മിഷ് ഖാൻ(25), ആനാട് മൊട്ടക്കാവ് സുബിൻഷാ മൻസിലിൽ സുബിൻഷ(25), ആനാട് ചുള്ളിമാനൂർ ടോൾ ജങ്‌ഷൻ ആയിഷ മന്‍സിലില്‍ നഹാസ് (25) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് പള്ളി കമ്മിറ്റി പിടിച്ചെടുക്കാനാകാത്തതിന്റെ വൈരാഗ്യത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്‌. പള്ളിയില്‍ അതിക്രമിച്ചുകയറി. നമസ്കാരം കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പള്ളി കമ്മിറ്റി അംഗം ഷെഫീഖിനെ പിന്തുടര്‍ന്ന് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഉള്‍പ്പെടെ നിരവധിപേര്‍ ചികിത്സയിലാണ്. ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം പൊലീസ് ഇന്‍സ്പെക്ടര്‍ വി രാജേഷ് കുമാര്‍, എസ്ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, വേണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top