10 August Monday

ഹെൽമെറ്റ്‌; പിഴ 1,39,750 രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 

മലപ്പുറം
ജില്ലയിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ നാലുമുതൽ ബുധനാഴ്‌ച വൈകിട്ടുവരെ നടത്തിയ പരിശോധനയിൽ 208 കേസുകൾ രജിസ്‌റ്റർചെയ്‌തു. 1,39,750 രൂപ പിഴയീടാക്കി. ഹെൽമെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനമോടിച്ച 121 പേർക്കെതിരെയും ഹെൽമെറ്റ്‌ ധരിക്കാതെ പിന്നിലിരുന്ന് യാത്രചെയ്‌ത 87 പേർക്കെതിരെയുമാണ്‌ കേസെടുത്ത്‌ പിഴ ഈടാക്കിയത്‌. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന്‌ എൻഫോഴ്‌സ്മെന്റ്‌ വിഭാഗം ആർടിഒ ടി ജി ഗോകുൽ പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top