08 November Friday
ഹൈടെക്ക്‌ കെട്ടിടം ഉദ്‌ഘാടനം ഇന്ന്‌

സ്മാർട്ടായി ശ്രീകാര്യം 
ഗവ. ഹൈസ്കൂൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ശ്രീകാര്യം ഗവ. ഹൈസ്കൂളിലെ പുതിയ ഹൈടെക് കെട്ടിടം

കഴക്കൂട്ടം 
കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിന്റെ പുത്തനുണർവുമായി ശ്രീകാര്യം ഗവ. ഹൈസ്കൂളും. എൽകെജി മുതൽ പത്താം ക്ലാസ് വരെ രണ്ടു ഡിവിഷനുകളിലായി 600ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ മുഴുവൻ ക്ലാസുകളും സ്മാർട്ടായി.
  കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിന്റെ സഹായത്തോടെ 9.50 കോടി രൂപയും തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം 1.01 കോടി രൂപയും ചെലവഴിച്ചാണ്‌ ക്ലാസുകൾ സ്മാർട്ട്‌ ആക്കിയത്‌. 
  മൂന്ന് നിലകളിലായി 7000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മന്ദിരത്തിൽ 24 മുറികളാണുള്ളത്‌. 75 ഇഞ്ച് പ്രൊഫഷണൽ എൽഇഡി മോണിറ്റർ, ഒപിഎസ് കംപ്യൂട്ടർ, യൂപിഎസ്, എയർ കണ്ടീഷൻ, മൈക്ക് വിത്ത് ഹെഡ്‌ഫോൺ, എക്സിക്യൂട്ടീവ് കസേര, ബാഗ് ട്രേ, ടീച്ചേഴ്സ് ടേബിളും ചെയറും ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് മുറികളും. ആകർഷകമായ വാതിൽ, ജനലുകൾ, മുറികളിൽ സീലിങ്‌, ആർട്‌ വർക്ക്, നവീനമായ വൈദ്യുതീകരണം എന്നിവ ഉൾപ്പെടെ അത്യാധുനിക ഓഫീസ് മാതൃകയിലാണ്  ഈ മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ അഞ്ചു മുറികളിലായി ലാബുകൾ, അത്യാധുനിക രീതിയിലുള്ള ലൈബ്രറി, സ്റ്റാഫ് റൂം, ലിഫ്റ്റ്, എല്ലാ നിലകളിലും ശുചിമുറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 
പുതിയ ഹൈടെക് കെട്ടിട സമുച്ചയവും സ്മാർട്ട് ക്ലാസ് റൂമുകളും മുഖ്യമന്ത്രി പിണറായി വിജയൻ ശനി പകൽ 10ന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top