17 September Tuesday

ജീവൻരക്ഷാമരുന്നുകളുടെ വില 
നിയന്ത്രിക്കണം: കെഎംഎസ്ആർഎ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

 കൊല്ലം 

മരുന്നുകളുടെ വില ഉൽപ്പദനച്ചെലവിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നും പേറ്റന്റ് മരുന്നുകൾ അടക്കം എല്ലാ മരുന്നുകളുടെയും വില കർശന നിയന്ത്രണവിധേയമാക്കണമെന്നും കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ 18ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. ഓരോവർഷവും കമ്പനികൾക്ക് വില കൂട്ടാനുള്ള അവകാശം കേന്ദ്രസർക്കാർ നൽകിയിരിക്കുകയാണ്. അത്‌ പുനഃപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനംചെയ്തു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സെക്രട്ടറി എം എം ഹനീഫ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷനായി. സെക്രട്ടറി ജീവൻ എസ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 
സംസ്ഥാന വൈസ് പ്രസിഡന്റ് രാമവർമ രാജ, ആദർശ്  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി മണിക്കുട്ടൻ (പ്രസിഡന്റ്), ജി കെ രഞ്ജിത്, പ്രശാന്ത് കുമാർ (വൈസ് പ്രസിഡന്റുമാർ), ജീവൻ എസ് കുമാർ (സെക്രട്ടറി), ഡി അഭിലാഷ്, ബി അഭിലാഷ് (ജോയിന്റ് സെക്രട്ടറിമാർ), ഷബീൻ ഷാഹുൽ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top