24 October Thursday

ബേഡഡുക്ക പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്‌ വൻ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

ബേഡഡുക്ക പഞ്ചായത്ത് നാലാംവാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ്‌ സ്ഥാനാർഥി എ ടി സരസ്വതിയെ ആനയിക്കുന്നു.

കുണ്ടംകുഴി
ബേഡഡുക്ക  പഞ്ചായത്ത് നാലാംവാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മിന്നുന്ന ജയം. എൽഡിഎഫ്‌ സ്ഥാനാർഥി എ ടി സരസ്വതി  399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എ ടി സരസ്വതി 612 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥി ബിജെപിയിലെ ബി കവിത 213 വോട്ട് നേടി. യുഡിഎഫിന്‌ സ്ഥാനാർഥിയുണ്ടായിരുന്നില്ല. ഒന്നാം ബൂത്തിൽ എൽഡിഎഫ്‌ 385 വോട്ടുകൾ നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 60 വോട്ട്. 
രണ്ടാംബൂത്തിൽ എൽഡിഎഫിന്‌ 227 വോട്ട്‌ലഭിച്ചു. ബിജെപിക്ക്‌ 153 വോട്ട്‌.  കഴിഞ്ഞ തവണ എൽഡിഎഫിന്‌ 574 വോട്ട്‌ ലഭിച്ചയിടത്ത്‌ ഇത്തവണ 612 വോട്ടായി വർധിച്ചു. പോൾ ചെയ്‌ത വോട്ടിൽ 74 ശതമാനം ലഭിച്ചു. കഴിഞ്ഞതവണ 65.5 ശതമാനമായിരുന്നു. കഴിഞ്ഞതവണ രണ്ടാമതെത്തിയ ബിജെപി 168 വോട്ടാണ്‌ നേടിയത്‌. യുഡിഎഫിന്‌ 110 വോട്ടുണ്ടായിരുന്നു. ഇത്തവണ യുഡിഎഫ്‌ സ്ഥാനാർഥി നിർത്താത്തതിനാൽ വോട്ട്‌ ബിജെപിക്ക്‌ ലഭിച്ചു. നിലവിലുണ്ടായിരുന്ന വാർഡ് അംഗം  കൃപാ ജ്യോതി സർക്കാർ ജോലി നേടി രാജിവച്ച  ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. 
  കാഞ്ഞിരത്തുങ്കാൽ കേന്ദ്രീകരിച്ച് ആഹ്ലാദപ്രകടനം നടന്നു.  സിപിഐ എം ജില്ലാ കമ്മറ്റി അംഗം ഇ പത്മാവതി, ഏരിയാസെക്രട്ടറി സി ബാലൻ, എം അനന്തൻ, സി രാമചന്ദ്രൻ, എ ടി സരസ്വതി  എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top