07 September Saturday

സാംബോയിൽ തിളങ്ങാൻ 
ഇടുക്കിയിലെ മിടുക്കർ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ജില്ലാ സാംബോ ചാമ്പ്യൻഷിപ്പിൽനിന്ന്

നെടുങ്കണ്ടം 
ജില്ലാ സാംബോ അസോസിയേഷനും നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷനും ചേർന്ന് ജില്ലാ സാംബോ ചാമ്പ്യൻഷിപ്പും സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിന്റെ സെലക്ഷനും നടത്തി. എൻഎസ്എ ചെയർമാൻ ടി എം ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല  ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം എൻ ഗോപി താരങ്ങളെ പരിചയപ്പെട്ടു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ 150 ഓളം പേർ പങ്കെടുത്തു. വിജയികളായവർ സെപ്തംബറിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.
സമാപന സമ്മേളനവും സമ്മാനദാനവും ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ എം സുകുമാരൻ ഉദ്‌ഘാടനം ചെയ്‌തു. നെടുങ്കണ്ടം പഞ്ചയത്തംഗം ഷിഹാബുദ്ദീൻ ഇട്ടിക്കൽ അധ്യക്ഷനായി. എൻഎസ്എ ഡയറക്ടർ ബോർഡംഗങ്ങളായ പി കെ ഷാജി, വിജയകുമാർ പിള്ളേച്ചൻ, സജി ചാലിൽ, സിഇഒ ഷൈജു ചെറിയാൻ, ഫ്രാങ്ക്‌ളിൻ ഷാജി, സച്ചിൻ ജോണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top