26 September Saturday

റാണിമലക്കാരെ താഴെയിറക്കി; പുഞ്ചിരിമട്ടത്തുനിന്നും ആളുകളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കൽപ്പറ്റ
പുത്തുമലയിലും പരിസരങ്ങളിലും മഴ കനത്ത സാഹചര്യത്തിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു. റാണിമല എസ്‌റ്റേറ്റിലെ 15 പേരെ മുണ്ടക്കൈയിലെ എച്ച്‌എംഎല്ലിന്റെ ക്വാർട്ടേഴ്‌സുകളിലേക്ക്‌ മാറ്റി. പുഞ്ചിരിമട്ടം കോളനികളിലുള്ളവരെ മുണ്ടക്കൈ സ്‌കൂളിലേക്കും മാറ്റിപ്പാർപ്പിച്ചു. രണ്ട്‌ കോളനികളിലുള്ളവരെയാണ്‌ മാറ്റിയത്‌.  മഴ കനത്താൽ രക്ഷാപ്രവർത്തനങ്ങൾക്ക്‌ കൂടുതൽ വിഷമം നേരിടുന്ന പ്രദേശങ്ങളാണ്‌ റാണിമലയും പുഞ്ചിരി മട്ടവും. കഴിഞ്ഞ പ്രളയകാലത്ത്‌ റാണിമല എസ്‌റ്റേറ്റിൽ കുടുങ്ങിപ്പോയവരെ കേന്ദ്രസേനയുടെ നേതൃത്വത്തിൽ അതിസാഹസീകമായാണ്‌ രക്ഷപ്പെടുത്തിയത്‌. ഇത്തവണ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ നേരത്തെതന്നെ നടപടികൾ സ്വീകരിക്കുന്നത്‌. മേപ്പാടി പഞ്ചായത്ത്‌ അധികൃതരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചൊവ്വാഴ്‌ച പഞ്ചായത്തിൽ യോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി. അസിസ്‌റ്റന്റ്‌ ‌കലക്ടർ  പുത്തുമലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top