17 November Sunday

പികെഎസ് ജില്ലാ പഠന ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

പികെഎസ് പഠന ക്യാമ്പിൽ പ്രൊഫ. എം എം നാരായണൻ ക്ലാസെടുക്കുന്നു

തേഞ്ഞിപ്പലം
കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ടു ദിവസമായി നടന്ന പികെഎസ് ജില്ലാ പഠന ക്യാമ്പിന് സമാപനം. ഞായറാഴ്ച രാവിലെ നടന്ന സെഷനിൽ മാർക്സിസവും അംബേദ്ക്കറിസവും എന്ന വിഷയത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം എം നാരായണൻ ക്ലാസെടുത്തു. കെ പി സന്തോഷ് അധ്യക്ഷനായി. ടി സബീഷ് സ്വാഗതവും എൻ പി കീരൻകുട്ടി നന്ദിയും പറഞ്ഞു.  "നവോത്ഥാനം--–- മിത്തും ചരിത്രവും' സെഷനിൽ   ചരിത്രകാരൻ ഡോ. പി ശിവദാസൻ വിഷയം അവതരിപ്പിച്ചു. എം ശോഭന അധ്യക്ഷയായി. കെ പി സുബ്രഹ്മണ്യൻ സ്വാഗതവും രാജൻ പരുത്തിപ്പറ്റ നന്ദിയും പറഞ്ഞു. സമാപനത്തിൽ ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാലക്കണ്ടി വേലായുധൻ അധ്യക്ഷനായി. സി കെ ജയകുമാർ സ്വാഗതവും ഉണ്ണി കുറുമ്പറ്റ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top