09 August Tuesday

ഇവിടെയുണ്ട്‌ ഒരു കോടിയുടെ ഭാഗ്യവാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

ദിവാകരനും കുടുംബവും

ഒഞ്ചിയം
അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് കൂലിപ്പണിക്കാരനായ ദിവാകരൻ. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി -ഫിഫ്റ്റി സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് വെള്ളികുളങ്ങര സ്വദേശി ദിവാകര(58)നാണ്‌. വടകരയിൽനിന്നെടുത്ത എഫ്‌വി 488801 നമ്പറിനാണ് സമ്മാനം. ഞായറാഴ്ച രാവിലെ വീരഞ്ചേരിയിലെ ഹോട്ടലിൽനിന്ന്‌ ചായ കുടിച്ചിറങ്ങുമ്പോഴാണ് കടയിലിരുന്ന വിൽപ്പനക്കാരനിൽനിന്ന് ടിക്കറ്റെടുത്തത്.  
ഭാര്യ ഗിരിജയും സുകൃത് സൂര്യ, ഋത് സൂര്യ എന്നീ രണ്ട് പെൺമക്കളും അടങ്ങുന്നതാണ്‌ പെയിന്റിങ്ങും തേപ്പുജോലിയും ചെയ്യുന്ന ദിവാകരന്റെ കുടുംബം. ബാങ്ക് വായ്‌പ തീർത്ത്, നിലവിലെ കൂലിപ്പണി തുടരുമെന്ന്‌ ദിവാകരൻ പറഞ്ഞു. വെള്ളികുളങ്ങര ശിവക്ഷേത്രത്തിനുസമീപമാണ് താമസം. സമ്മാന ടിക്കറ്റ് വെള്ളികുളങ്ങര ഗ്രാമീൺ ബാങ്കിൽ ഏൽപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top