11 August Thursday

ദേശീയ ധീരതാ അവാർഡ് എയ്ഞ്ചൽ മരിയ ജോണിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

എയ്ഞ്ചലിനെ മന്ത്രി ശിവൻകുട്ടി ആദരിക്കുന്നു

തൃശൂർ 

ദേശീയ ധീരതാ അവാർഡിൽ ഇടം പിടിച്ച് തൃശൂർ ജില്ല. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന്‌ അർഹയായത് തൃശൂരിലെ എയ്ഞ്ചൽ മരിയ ജോൺ ആണ്. 2021 -ലെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന് സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുത്ത അഞ്ച് കുട്ടികളിൽ ഒരാളാണ് എയ്ഞ്ചൽ. തെരഞ്ഞെടുക്കപ്പെട്ടവരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ആദരിച്ചു. കനാലിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷിച്ചതാണ് രാമവർമപുരം മണ്ണത്തു ജോയ് എബ്രഹാമിന്റെയും മിഥിലയുടെയും മകൾ എയ്ഞ്ചലിനെ  അവാർഡിന് അർഹയാക്കിയത്. തൃശൂർ ദേവമാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. 6 – 18   പ്രായമുള്ള കുട്ടികൾക്ക് ശിശുക്ഷേമ സമിതിയാണ് അവാർഡ് ഏർപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top