14 May Friday
തുടർച്ചയായ- 5–ാം ദിവസവും രോഗികൾ മൂവായിരത്തിലേറെ

ചികിത്സയിലുള്ളവർ 30,000ത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ചൊവ്വാഴ്ച രാവിലെ നഗരത്തിലേക്കെത്തിയ വാഹനയാത്രക്കാരെ പാപ്പനംകോട്ട് പൊലീസ് പരിശോധിക്കുന്നു

തിരുവനന്തപുരം
ജില്ലയിൽ ചൊവ്വാഴ്ച 3388 പേർക്ക്‌- രോഗം സ്ഥിരീകരിച്ചു. 
ഏപ്രിൽ 28 മുതൽ രണ്ടുവരെയുള്ള അഞ്ചു ദിവസംമാത്രം കോവിഡ്‌ രോഗികൾ മൂവായിരത്തിനു മുകളിലാണ്. തിങ്കളാഴ്ച ‌മാത്രമായിരുന്നു രോഗികൾ മൂവായിരത്തിൽ കുറഞ്ഞത്‌, 2450. രോഗമുക്തരുടെ എണ്ണത്തിലും വർധനയുണ്ട്‌. രണ്ടു ദിവസമായി രോഗം ഭേദമാകുന്നവരുടെ എണ്ണം രണ്ടായിര ത്തിനടുത്താണ്‌. ചൊവ്വാഴ്ച 1989 പേർ മുക്തരായി. 
 29,689 പേർ ചികിത്സയിലുണ്ട്‌. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌ 23.8 ശതമാനമാണ്. 2956 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്. 
4313 പേരെക്കൂടി നിരീക്ഷണത്തിലാക്കി, ആകെ 78,868പേരുണ്ട്.  2197 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top