14 May Friday
10 പേർ കൂടി മരിച്ചു

ഇന്നലെ 1093 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
പത്തനംതിട്ട
ജില്ലയിൽ ചൊവ്വാഴ്‌ച 1093 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രോഗബാധിതരായ 10  പേർ മരിച്ചു. 566 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും വന്നതും 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 1065 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴുപേരുണ്ട്.
ഇതുവരെ ആകെ 79532 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 72487 പേർ സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.  1)  കുളനട സ്വദേശി (83), 2)  മല്ലപ്പള്ളി സ്വദേശിനി (74), 3)  റാന്നി പഴവങ്ങാടി സ്വദേശിനി (64),  4) ചിറ്റാർ സ്വദേശി (60), 5) അടൂർ സ്വദേശി (95), 6) ആറന്മുള സ്വദേശിനി (1 വയസ്‌), 7) നാറാണമ്മൂഴി സ്വദേശിനി (64), 8) എഴുമറ്റൂർ സ്വദേശിനി  (37), 9) പുറമറ്റം സ്വദേശി (85), 10) നെടുമ്പ്രം സ്വദേശി  (70) എന്നിവരാണ്‌ മരിച്ചത്‌. 
ആകെ രോഗമുക്തരായവരുടെ എണ്ണം 68150  ആണ്. ജില്ലക്കാരായ 11122 പേർ രോഗികളായുണ്ട്. ഇതിൽ 10696 പേർ ജില്ലയിലും 426 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ 20204 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്.  വിദേശത്തുനിന്നും തിരിച്ചെത്തിയ 1901 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4038 പേരും നിലവിൽ നിരീക്ഷണത്തിലാണ്. 
ആകെ 26143 പേർ നിരീക്ഷണത്തിലാണ്. 3412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ് -19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.12 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top