14 May Friday

ഡിവൈഎഫ്‌ഐ 
രക്തദാനം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
പത്തനംതിട്ട
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി എന്നിവിടങ്ങളിൽ രക്തദാനം നടത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് രക്തദാനം നടന്നത്. ജില്ലാസെക്രട്ടറി പി ബി സതീഷ് കുമാർ,  ജില്ലാ കമ്മിറ്റിയംഗം ബിജിലി പി ഈശോ എന്നിവർ പങ്കെടുത്തു. പത്തനംതിട്ട, പെരുനാട്, കോന്നി, കൊടുമൺ, എന്നീ ബ്ലോക്ക് കമ്മിറ്റികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി, റാന്നി ബ്ലോക്ക് കമ്മിറ്റികൾ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും അടൂർ, പന്തളം ബ്ലോക്ക് കമ്മിറ്റികൾ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലും  ഇരവിപേരൂർ,തിരുവല്ല, മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റികൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്, മെഡിക്കൽ മിഷൻ തിരുവല്ല, ബിലിവേഴ്സ് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലും  തുടർച്ചയായ ദിവസങ്ങളിൽ രക്തദാനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top