14 May Friday

കണക്കെടുപ്പിൽ 145 അതിഥികൾകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

രാജമലയിലെ വരയാടും കുഞ്ഞും

മൂന്നാർ
വരയാടുകളുടെ ഈ വർഷത്തെ സെൻസസിൽ 894 എണ്ണത്തിനെ കണ്ടെത്തി. ഇതിൽ 145 എണ്ണം പുതുതായി പിറന്ന കുഞ്ഞുങ്ങളാണ്. 2020ൽ നടത്തിയ കണക്കെടുപ്പിൽ 721 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 155 എണ്ണം കുഞ്ഞുങ്ങളായിരുന്നു. ആറു വർഷത്തിനിടയിലെ ഏറ്റവുമുയർന്ന കണക്കാണ് ഇത്തവണത്തേത്. 
  2015 ൽ 900 എണ്ണത്തിനെ കണ്ടെത്തിയിരുന്നു. ഏപ്രിൽ 19 മുതൽ 24 വരെയാണ് ഇത്തവണത്തെ സെൻസസ് നടന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ഇരവികുളം ദേശീയോദ്യാനം, പാമ്പാടുംചോല ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ മാത്രമാണ്‌ കണക്കെടുപ്പ് നടത്തിയത്. ഇരവികുളത്ത് 782, ചിന്നാർ–- 93, പാമ്പാടുംചോലയിൽ 19 എണ്ണത്തിനെയുമാണ് ഇത്തവണ കണ്ടെത്തിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്‌മി, അസിസ്റ്റന്റ്‌ വാർഡൻ ജോബ് ജെ നേര്യംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് വരയാടുകളുടെ സംരക്ഷണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top