14 May Friday

അതീവ ജാഗ്രത; 
955 കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
തൊടുപുഴ
ജില്ലയിൽ 955 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 941 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 21.60 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. രണ്ട്‌ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. പത്തുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 913 പേർ രോഗമുക്തരായി. അടിമാലിയിൽ 75 പേർക്കും തൊടുപുഴയിൽ 70 പേർക്കും രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി– 45, കുമാരമംഗലം, മൂന്നാർ എന്നിവിടങ്ങളിൽ 43 വീതവും രോഗികളെ കണ്ടെത്തി. കുമളി–- 37, വാത്തിക്കുടി–- 33, രാജകുമാരി, ഉപ്പുതറ 30 വീതം, മണക്കാട്–- 26, ഇടവെട്ടി–- 25, ഏലപ്പാറ, കാഞ്ചിയാർ, വാഴത്തോപ്പ്- 23 വീതം എന്നിങ്ങനെയാണ്‌ രോഗം. കൊന്നത്തടിയിൽ 22 പേർക്കും ബൈസൺവാലിയിലും പീരുമേട്ടിലും 20 പേർക്കുവീതവും രോഗമുണ്ട്‌. ചിന്നക്കനാൽ, കുടയത്തൂർ, മരിയാപുരം പഞ്ചായത്തുകളിൽ 17 വീതവും കരിങ്കുന്നം, വണ്ടിപ്പെരിയാർ, വെള്ളത്തൂവൽ 16 വീതവും ചക്കുപള്ളം, നെടുങ്കണ്ടം, ശാന്തൻപാറ 15 വീതവുമാണ്‌ രോഗികൾ. 
 പള്ളിവാസൽ, പാമ്പാടുംപാറ പഞ്ചായത്തുകളിൽ 14 വീതവും കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിൽ 13 വീതവും ദേവികുളം, കൊക്കയാർ, വണ്ടൻമേട്, വണ്ണപ്പുറം പഞ്ചായത്തുകളിൽ 12 വീതവും രോഗികൾ ചികിത്സ തേടി. കട്ടപ്പനയിലും ഉടുമ്പൻചോലയിലും 11 പേർക്ക്‌ വീതമാണ്‌ രോഗം. അറക്കുളം, രാജാക്കാട് എന്നിവിടങ്ങളിൽ 10 വീതവും വെള്ളിയാമറ്റത്ത്‌ ഒമ്പതും രോഗികളുണ്ട്‌. കരുണാപുരത്ത്‌ എട്ടും കാമാക്ഷിയിൽ ഏഴും ആലക്കോട്, ഇരട്ടയാർ, കാന്തല്ലൂർ, പെരുവന്താനം, സേനാപതി എന്നിവിടങ്ങളിൽ ആറു വീതവും വട്ടവട, മാങ്കുളം എന്നിവിടങ്ങളിൽ അഞ്ചുവീതവും രോഗം സ്ഥിരീകരിച്ചു. 
നിലവിൽ 
12,557 രോഗികൾ
തൊടുപുഴ
ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്‌ 12,557 രോഗികൾ. ആശുപത്രികളിൽ 785 പേരും വീടുകളിൽ 11,772 പേരുമാണുള്ളത്‌. 587 പേർ ആശുപത്രി നിരീക്ഷണത്തിലും 5,281 പേർ ഹോം ക്വാറന്റൈനിലുമുണ്ട്‌. പുതുതായി 555 പേരാണ്‌ ചൊവ്വാഴ്‌ച ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top