14 May Friday

നിശ്ചലമായി നെടുങ്കണ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
നെടുങ്കണ്ടം
കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് പൂർണമായും നിശ്ചലമായി. പൊലീസ് പരിശോധനയും കർശനമായി തുടരുന്നുണ്ട്‌. നെടുങ്കണ്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്‌ സമീപം നെടുങ്കണ്ടം പൊലീസിന്റെ പരിശോധനയിൽപെടാതെ ഒരു വാഹനംപോലും കടന്നുപോയില്ല. പാമ്പാടുപാറ പഞ്ചായത്തിലെ ഏതാനും വാർഡുകളിലും കഴിഞ്ഞദിവസം ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതിർത്തി മേഖലയായ കമ്പംമെട്ടിലൂടെ അനധികൃതമായി സംസ്ഥാനത്തേക്ക് കടക്കുന്നവരെ പിടികൂടാനും പ്രത്യേകം സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്‌. വാഹനങ്ങളിൽ അനുമതിയുള്ളതിനേക്കാൾ കൂടുതൽ ആളുകൾ കയറുന്നതും  പ്രോട്ടോക്കോൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കുമെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top