14 May Friday

എസ്എഫ്ഐ മുന്നിട്ടിറങ്ങി; 
കോവിഡ് വാർഡ് സജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
തൊടുപുഴ 
എസ്എഫ്ഐ പ്രവർത്തകരുടെ ഏഴ്‌ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കി. എസ്എഫ്ഐ തൊടുപുഴ ഏരിയ കമ്മിറ്റിക്ക് കീഴിലെ ഇരുപതോളം പ്രവർത്തകരാണ് വാർഡ് സജ്ജീകരിക്കാൻ മുന്നിട്ടിറങ്ങിയത്. ആശുപത്രിയിലേക്ക് പുതുതായി എത്തിയ നൂറോളം ഇരുമ്പ് കട്ടിലുകളും മെത്തകളും മറ്റ് ഉപകരണങ്ങളും പ്രവർത്തകർ താഴത്തെ നിലയിൽനിന്ന് ചുമന്ന് അഞ്ചാം നിലയിൽ എത്തിച്ചു.
   ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ആരംഭിച്ച പ്രവർത്തനം അവസാനിച്ചത് വൈകിട്ട്‌ നാലോടെയാണ്‌. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ ഭാഗമായാണ് പുതിയ സജ്ജീകരണം. നാഷണൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം) ആണ് പുതിയ ഉപകരണങ്ങൾ ആശുപത്രിക്ക് അനുവദിച്ചത്. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾ ഐസൊലേഷൻ വാർഡായി പ്രവർത്തിക്കുന്നതിനാൽ കോവിഡ് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും മാനദണ്ഡങ്ങളും പാലിച്ചുമാണ് പ്രവർത്തകർ എത്തിയത്‌. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ടിജു തങ്കച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസ്, ജില്ലാ സെക്രട്ടറിയറ്റംഗം ഷിയാസ് ഇസ്‌മായിൽ, ഏരിയ ജോയിന്റ്‌ സെക്രട്ടറിമാരായ ജോയൽ ജോസ്, ഷഫാൻ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top