15 May Saturday

വിജയമുറപ്പിച്ച് ഡി കെ മുരളി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
വെഞ്ഞാറമൂട്  
വാമനപുരം മണ്ഡലത്തിൽ ഇക്കുറിയും ചെങ്കൊടിതന്നെ പാറുമെന്ന് ഉറപ്പിച്ച് ഡി കെ മുരളിയുടെ പരസ്യ പ്രചാരണം സമാപിച്ചു. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ഡി കെ മുരളി. നെല്ലനാട്, വാമനപുരം പഞ്ചായത്തുകളിലായിരുന്നു ഡി കെയുടെ പര്യടനം. മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം എംഎൽഎ നടപ്പാക്കിയ ആയിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് പറഞ്ഞാണ് എൽഡിഎഫ് വോട്ട് അഭ്യർഥിക്കുന്നത്. 
പുതുതായി മണ്ഡലത്തിൽ ആരംഭിക്കേണ്ട വികസന പദ്ധതികൾ വോട്ടർമാരെ ബോധ്യപ്പെടുത്തിയും വോട്ടർമാരുടെ നിർദേശങ്ങൾ രേഖപ്പെടുത്തിയും ചിട്ടയായ പ്രവർത്തനമാണ് സ്ഥാനാർഥി ഇതിനകം നടത്തിയത്. എതിരാളികളാകട്ടെ വികസന പ്രവർത്തനങ്ങൾക്ക് മറുപടി പറയാൻ ഇല്ലാത്തതിനാൽ തന്നെ നുണപ്രചാരണവേലയുമായാണ് മണ്ഡലത്തിൽ പിടിച്ചുനിൽക്കുന്നത്. 
എന്നാൽ, എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നന്നായറിയാവുന്ന വോട്ടർമാർ വാമനപുരത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഡികെയ്ക്ക് നല്കാനുള്ള ഒരുക്കത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top