13 May Thursday

ബിജെപി, ബിഡിജെഎസ് വിട്ട് നൂറ്റമ്പതോളം പ്രവർത്തകർ എൽഡിഎഫിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

ബിഡിജെഎസ്‌–-ബിജെപി പാർടികൾ വിട്ടവർ ഐ ബി സതീഷിനെ സ്വീകരിക്കുന്നു

വിളപ്പിൽ  
കാട്ടാക്കട, വിളപ്പിൽശാല, കോവളം മേഖലകളിൽ ബിഡിജെഎസ്- നേതാക്കളും ബിജെപി പ്രവർത്തകരുമടക്കം നൂറ്റമ്പതോളം പേർ എൽഡിഎഫിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. മലയിൻകീഴ് ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി അംഗം അമ്പിളി കളച്ചിറ, മുൻ മണ്ഡലം പ്രസിഡന്റ്‌ മണികണ്‌ഠൻ വിളപ്പിൽശാല, മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ജനതാദൾ എസിന്റെ അംഗത്വം സ്വീകരിച്ചു. 
എൻഡിഎയുടെ ദളിത് ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവച്ച് എൽഡിഎഫിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് . പരിമിതമായ സമയത്ത് എൽഡിഎഫിന്റെ വിജയത്തിനായി പരിശ്രമിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം പാലോട് സന്തോഷ്‌ യോഗം ഉദ്ഘാടനം ചെയ്തു. 
യോഗത്തിലേക്ക് എത്തിയ ഐ ബി സതീഷിനെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top