03 June Wednesday

വിംസ്‌ മെഡിക്കൽ കോളേജ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള ഡിഎം വിംസ് മെഡിക്കൽ കോളേജാശുപത്രി സന്ദർശിക്കുന്നു

കോവിഡ് ഹോസ്പിറ്റലായി പ്രവർത്തിക്കുന്നതിനു വേണ്ടി ഏറ്റെടുത്ത മേപ്പാടി വിംസ്  മെഡിക്കൽ കോളേജ് സുസജ്ജമാണെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. ആറു നിലകളിലുള്ള മെഡിക്കൽ കോളേജിന്റെ മൂന്ന് നിലകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തും. പുതുതായി വാങ്ങുന്ന വെന്റിലേറ്ററുകൾ  താൽക്കാലികമായി  സജ്ജമാക്കുന്നതിനും നടപടിയുണ്ടാകും. 
അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാണ് ജില്ലയിലെ ഏക മെഡിക്കൽ കോളേജായ ഡിഎം വിംസിൽ അധിക സൗകര്യങ്ങൾ ഒരുക്കിയത്. ഒന്നാം നിലയിൽ 5 വാർഡുകളിലായി 150 കിടക്കളും 8 സ്വകാര്യ റൂമുകളും സജ്ജമാണ്. തീവ്രപരിചരണ വിഭാഗത്തിൽ 32 കിടക്കകളും 4 വെന്റിലേറ്ററുകളും ഒരു ഓപ്പറേഷൻ തീയറ്ററും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയിലെ സൗകര്യങ്ങൾ കലക്ടർ അദീല സന്ദർശിച്ച്‌ വിലയിരുത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എ പി കാമത്ത്, നോഡൽ ഓഫീസർ ഡോ. വാസിഫ് മായിൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, വിവിൻ ജോർജ്‌ എന്നിവർ കലക്ടറുമായി ചർച്ച നടത്തി. മറ്റ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് വരാതിരിക്കാനുള്ള  സജ്ജീകരണങ്ങൾ ഒരുക്കിയതായി ഡിഎം വിംസ് അധികൃതർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top