Deshabhimani

കനത്ത മഴയിൽ ജില്ലയിലെങ്ങും നാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 11:42 PM | 0 min read

 തെങ്ങ് വീണ് 
വീട് തകർന്നു

ഉദയഗിരി 

കാറ്റിലും മഴയിലും തെങ്ങ്‌ കടപുഴകി വീണ് വീട്‌ തകർന്നു. വീട്ടുകാർ  അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലരിയിലെ കുരുവിക്കാട്ട് അഞ്ജന സുരേന്ദ്രന്റെ വീടിന്‌ മുകളിലാണ്‌  തെങ്ങ് വീണത്‌. ചൊവ്വാഴ്ച വൈകിട്ട്‌ നാലിനാണ്‌ അപകടം.  അഞ്ജനയും ഭർത്താവ് രാഹുലും കുട്ടികളായ പത്തുവയസുകാരി അഹല്യ, മൂന്നര വയസുകാരൻ അഗ്രജ്, രണ്ടരവയസുകാരൻ ഫിദൽ എന്നിവരാണ്‌ വീട്ടിലുണ്ടായിരുന്നത്‌. വീട് പൂർണമായും തകർന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ്‌  കെ എസ്‌ ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ്‌ ബിന്ദു ഷാജു,  ഷീജ വിനോദ്, വി സി പ്രകാശ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ഇരിക്കൂർ  നിടുവള്ളൂരിലെ കെ ദിനേശന്റെ വീട്  തകർന്നു.  കഴിഞ്ഞദിവസം പകൽ ഉണ്ടായ  കാറ്റിലും മഴയിലുമാണ്‌  വീടിന്റെ മേൽക്കൂര  തകർന്നത്. അപകടസമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
 
ശ്രീസ്ഥയിലെ 
കർഷകർ 
കൃഷിനാശ ഭീതിയിൽ
ചെറുതാഴം
കനത്ത മഴയിൽ വിറങ്ങലിച്ച് ചെറുതാഴം ശ്രീസ്ഥയിലെ കർഷകർ. പെട്ടെന്നുണ്ടായ മഴയിൽ കയ്യഴക്കൽ തോടിന് സമീപത്തെ ഇരുപതേക്കർ പാടശേഖരത്തിൽ വെള്ളം കയറി. ഞാറ് നട്ട് കൃഷിക്കൊരുങ്ങി നിൽക്കുന്ന വയലുകളാണ് വെള്ളത്തിനടിയിലായത്. വെള്ളമിറങ്ങാൻ വൈകിയാൽ വലിയ കൃഷിനാശം സംഭവിക്കുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ. 

 



deshabhimani section

Related News

0 comments
Sort by

Home