03 February Friday

മുഴപ്പിലങ്ങാട്‌ ശബരിമല ഇടത്താവളമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

മുഴപ്പിലങ്ങാട് ഐആർപിസി ഹെൽപ് ഡെസ്കിന്റെയും ഇടത്താവളത്തിന്റെയും ഉദ്ഘാടനം ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ നിർവഹിക്കുന്നു

 മുഴപ്പിലങ്ങാട്

ഐആർപിസി ശബരിമല തീർഥാടകർക്കായി  മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം   ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ 58 ദിവസം ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്നു. ശബരിമലയിലേക്ക് കൂടുതലായും ഭക്തർ കടന്നുവരുന്ന വഴിയായതിനാലാണ് ഹൈവേയോട് ചേർന്ന ഇവിടെ താവളം ഒരുക്കുന്നത്.
ഭക്തർക്ക്  ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമായി എല്ലാ സൗകര്യങ്ങളും ഇടത്താവളത്തിലുണ്ട്. അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ, പൊലീസ് എയ്‌ഡ് പോസ്റ്റ് എന്നിവയുമുണ്ട്.അലോപ്പതി ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനവും ലഭ്യമാണ്. ഐആർപിസി ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി. ആരോഗ്യ ഹെൽപ് ഡെസ്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി സജിത ഉദ്ഘാടനം ചെയ്തു. ഡോ. കെ പി ബാലകൃഷ്ണപൊതുവാൾ, കെ ഗിരീശൻ, കെ വി മുഹമ്മദ് അഷ്റഫ്, എം പ്രജിൽ, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. എ പ്രേമൻ സ്വാഗതവും കെ വി പത്മനാഭൻ നന്ദിയും പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top