ഉളിക്കൽ
പേടിപ്പെടുത്തുന്ന നിശബ്ദതയാണിപ്പോൾ ഉളിക്കലും മാട്ടറയിലും പരിസരത്തും. കടുവയെ പിടിച്ചോ, കടുവയെ കണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. പീടികക്കുന്ന് മേഖലയിൽ കടുവയെ കണ്ടെന്ന വിവരത്തെ തുടർന്നാണിത്. പീടികക്കുന്ന് പുഴയരികിൽ വെള്ളി രാത്രി ഏഴോടെ കടുവയെ കണ്ടതായി മീൻ പിടിക്കാനിറങ്ങിയ കടമനക്കണ്ടിയിലെ ബിനു തകരപ്പള്ളിലാണ് ആദ്യം അറിയിച്ചത്.
കർണാടക വനത്തിന് സമീപത്താണ് ഈ പ്രദേശം. ശനിയാഴ്ച പുലർച്ചെ മൂസാൻപിടികയ്ക്കടുത്ത് കടുവയെ കണ്ടതായി ഇതുവഴി സഞ്ചരിച്ച ഓട്ടോയാത്രക്കാരും അറിയിച്ചു. അട്ടറഞ്ഞി റോഡ് വഴി റബർ തോട്ടത്തിലൂടെ കടുവ വയത്തൂർ ഭാഗത്തേക്ക് പോയതായും യാത്രക്കാർ പറഞ്ഞു. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, ഉളിക്കൽ സിഐ സുധീർ കല്ലൻ, എസ്ഐ ബേബി ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..