കാസർകോട്
ജില്ലയിൽ 90 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 87 പേർക്കാണ് രോഗം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ രണ്ടാൾക്കും രോഗമുണ്ട്. 60 പേർ രോഗമുക്തരായി. നിലവിൽ 1123 പേരാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 234 ആയി. 22181 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 20292 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 20824 പേർ രോഗമുക്തരായി. വീടുകളിൽ 7723 പേരും സ്ഥാപനങ്ങളിൽ 403 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 8126 പേരാണ്. പുതിയതായി 1408 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..