25 January Saturday

കരിമ്പിൻചണ്ടി പ്ലേറ്റിതാ... പ്ലാസ്‌റ്റിക്കേ പറന്നോ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

പൊന്നാനിയിൽ ഹരിതം ശുചിത്വ സെമിനാർ നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
പൊന്നാനി 
പ്ലാസ്‌റ്റിക്കിനെ തുരത്താൻ പാടുപെടേണ്ട. ചില ശീലങ്ങൾ മാറ്റിയാൽമതി. ബദൽമാർഗങ്ങളുമുണ്ട്‌. പൊന്നാനി നഗരസഭ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും സംഘടിപ്പിച്ച  ‘ഹരിത -ശുചിത്വ’ സെമിനാർ നൽകിയ സന്ദേശമിതാണ്‌. പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കി.  പ്രദർശനത്തിൽ 12 സംരംഭകർ  പങ്കെടുത്തു. തുണിസഞ്ചി, സ്ട്രോയ്‌ക്കും സ്പൂണിനും പകരമുള്ള ജൈവ ഉൽപ്പന്നം,  കരിമ്പിൻചണ്ടി കൊണ്ടുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവക്ക്‌ ആവശ്യക്കാരും കാഴ്‌ചക്കാരുമേറെ. 
  സെമിനാർ നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ റീന പ്രകാശൻ അധ്യക്ഷയായി. ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ്, പൊന്നാനി സർക്കിൾ  ഭക്ഷ്യസുരക്ഷാ ഓഫീസർ യു എം ദീപ്തി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി ശ്രീജിത്ത്‌ എന്നിവർ  ക്ലാസെടുത്തു. സ്ഥിരംസമിതി ചെയർമാൻമാരായ ടി മുഹമ്മദ് ബഷീർ, ഷീന സുദേശൻ, കൗൺസിലർമാരായ എം പി നിസാർ, ബിൻസി ഭാസ്കർ, ഇക്ബാൽ, മഞ്ചേരി വ്യാപാര പ്രതിനിധികളായ യു കെ അബൂബക്കർ, കെ പി അബ്ദുൾജബ്ബാർ, അബ്ദുൾ ലത്തീഫ്  എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ പ്രദീപ് കുമാർ സ്വാഗതവും  ജെഎച്ച്ഐ മോഹനൻ നന്ദി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top