22 October Tuesday

പൊതുകിണർ തകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കിഴക്കേ മാറനാട്ട്‌ സാമൂഹ്യവിരുദ്ധർ തകർത്ത പൊതുകിണർ

എഴുകോൺ
പവിത്രേശ്വരം കിഴക്കേ മാറനാട് മലയിൽഭാഗത്ത് പൊതുകിണർ സാമൂഹ്യവിരുദ്ധർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുതകർത്തു. 
മലയിൽ ഭാഗത്ത് ചെമ്പകശേരി റോഡിനോടു ചേർന്ന പൊതുകിണറാണ് നശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നാട്ടുകാർ നോക്കിനിൽക്കെയാണ് കിണർ ഇടിച്ചുതകർത്തത്. എഴുകോൺ പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്തു. 
കുടിവെള്ളപ്രശ്‌നം രൂക്ഷമായ ഇവിടെ നിരവധിയാളുകൾ ഈ കിണറിൽ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്‌. ദിവസങ്ങൾക്കുമുമ്പ് കിണറിന്റെ തൂണ് ഇടിച്ചു തകർത്തതിനെത്തുടർന്ന്‌ പഞ്ചായത്ത്അംഗം തുളസീലക്ഷ്മണൻ പവിത്രേശ്വരം പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരുന്നു. 
പ്രധാന വാർത്തകൾ
 Top