22 October Tuesday

ദേശാഭിമാനി നേർവഴി കാട്ടുന്ന വിളക്കുമരം: കരിവെള്ളൂർ മുരളി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമ സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

 ചക്കരക്കൽ

നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിച്ച് കോർപറേറ്റ് മാധ്യമങ്ങൾ ജനമനസ്സിൽ വിഷം നിറയ്ക്കുകയാണെന്ന്‌ കരിവെള്ളൂർ മുരളി. അതിന് എല്ലാ ഒത്താശയും രാജ്യം ഭരിക്കുന്ന പാർടി ചെയ്തുകൊണ്ടിരിക്കുന്നു.  ഇക്കാലത്ത് നേർവഴികാട്ടുന്ന വിളക്കു മരമാണ് ദേശാഭിമാനിയെന്നും അതിനെ നെഞ്ചോട് ചേർത്തുവയ്‌ക്കേണ്ടത് ഓരോ മലയാളിയുടെയും കടമയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.  
ദേശാഭിമാനി പത്ര പ്രചാരണത്തിന്റെ ഭാഗമായി ചക്കരക്കല്ലിൽ സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു കരിവെള്ളൂർ മുരളി. സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റി അംഗം കെ ഭാസ്കരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി കെ ശബരീഷ് കുമാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top