24 October Thursday

വസ്ത്രങ്ങള്‍ കലക്ടറെ ഏൽപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 

കണ്ണൂർ
പ്രളയക്കെടുതികളിൽപ്പെട്ട്‌ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എൽഡിഎഫ് പ്രവർത്തകർ  ശേഖരിച്ച വസ്ത്രങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കലക്ടർ ടി വി സുഭാഷിനെ ഏൽപിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോ​ഗിക്കാൻ പറ്റുന്ന ഒരുവാൻ നിറയെ വസ്ത്രങ്ങളാണ്‌  ഏൽപിച്ചത്‌. എൽഡിഎഫ്‌ പ്രവർത്തകരും മറ്റ്‌ ഉദാരമതികളും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തെക്കിബസാറിലെ ഓഫീസിലും എത്തിക്കുകയായിരുന്നു  വസ്‌ത്രങ്ങൾ. 
കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കോൺ​ഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ​ഗോപിനാഥ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എൻ ചന്ദ്രൻ എന്നിവരും സംബന്ധിച്ചു.
പ്രധാന വാർത്തകൾ
 Top