23 September Wednesday

വ്യാപാരിക്കു നേരെ ആക്രമണം: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
മട്ടന്നൂർ
മലഞ്ചരക്ക് വ്യാപാരിയെ വീട്ടിൽക്കയറി ആക്രമിച്ച‌് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മട്ടന്നൂരിലെ സുപാരി ട്രേഡേഴ്സ് ഉടമ എം പി അബ്ദുൽ അസീസി (46)നെ വീട്ടിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതി നൗഫലിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 
കഴിഞ്ഞ മാസം ആറിന് രാത്രി പത്തോടെയായിരുന്നു സംഭവം. സഹോദരങ്ങളായ നൗഫലും  ഖാസിമും ചേർന്ന്‌ വീട്ടിൽക്കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച്‌  പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. തടയാൻ ചെന്ന അസീസിന്റെ  ഭാര്യക്കും മർദനമേറ്റിരുന്നു.   
ഇരുവർക്കുമെതിരെ  വീട്ടിൽ അതിക്രമിച്ചു കടക്കൽ, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ചേർത്താണ്‌ മട്ടന്നൂർ പൊലീസ് കേസെടുത്തത്.  മറ്റൊരു പ്രതിയായ  ഖാസിമിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും നൗഫലിന്റെ ഹർജി തള്ളുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top