23 September Wednesday

വാമനപുരം പഞ്ചായത്ത്‌ ഓഫീസിനെതിരെ വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

വെഞ്ഞാറമൂട്

വാമനപുരം പഞ്ചായത്ത് ഓഫീസിൽനിന്നും പഴയ കംപ്യൂട്ടറുകളും ഫർണിച്ചറുകളും കടത്തിയെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌  കെ ദേവദാസ് അറിയിച്ചു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നവീകരണത്തിന്റെയും തൊഴിലുറപ്പ് പദ്ധതിക്കായി തയ്യാറാക്കിയ പുതിയ ഓഫീസിന്റെയും  റീ വയറിങ്‌ നെറ്റ് വർക്കിങ്‌ ജോലികളും നടക്കുകയാണ്‌. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ,യുപിഎസ് ബാറ്ററി, മറ്റ് പാഴ് വസ്തുക്കൾ എന്നിവ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികൾ ഇവ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത വിധം പഞ്ചായത്ത് ലൈബ്രറി കോമ്പൗണ്ടിലേക്ക്‌ മാറ്റുകയാണ് ചെയ്തത്. ഇതിനെയാണ് പാഴ് വസ്തുക്കൾ കടത്തിയെന്ന നിലയിൽ  കോൺഗ്രസും ബിജെപിയും ചേർന്ന് കള്ളപ്രചാരണം നടത്തുന്നത്‌. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top