25 September Friday

അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

വിളപ്പിൽ

വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം. വെള്ളനാട് കുളക്കോട് സരസ്വതി ഭവനിൽ സോമന്റെ വീട്ടിലാണ് മോഷണം നടന്നത്. 22,000 രൂപ നഷ്ട്ടപ്പെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം വീട്ടുകാരറിഞ്ഞത്. വീടിനോട് ചേർന്ന് പലവ്യഞ്ജനക്കട നടത്തുന്ന സോമൻ കടയിലെ പണം വീട്ടിലെ ഹാളിനു സമീപത്തുള്ള ടിവിക്കെടുത്താണ് സൂക്ഷിക്കാറുള്ളത്. കടയിൽ സാധനം വാങ്ങാൻ വരുന്നവർക്ക് ഇവിടെയാണ് പണം വയ്ക്കുന്നതെന്നറിയാം. അവിടെ നിന്നും പണം എടുക്കുന്നതും ബാക്കി കൊടുക്കുന്നതും കടയിൽ വരുന്നവർ  കാണാറുണ്ട്. മോഷണത്തിനു പിന്നിൽ ഇതറിയാവുന്ന ആരോ ആണ് എന്നാണ് സംശയം. ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top