23 September Wednesday

അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

വിളപ്പിൽ

പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിർമാണ പദ്ധതിക്കായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വെള്ളനാട് , പൂവച്ചൽ , കാട്ടാക്കട , കുറ്റിച്ചൽ , ആര്യനാട് , വിതുര, തൊളിക്കോട് , ഉഴമലയ്ക്കൽ  പഞ്ചായത്തുകളിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ്/സ്പെഷ്യൽ സ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവരും ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളതുമായ പട്ടികജാതി വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം . 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ളതും പഠന സൗകര്യമില്ലാത്തതുമായ വീടുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. അപേക്ഷ ആഗസ്‌ത്‌ 20ന് മുമ്പ്‌ വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം .  അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഓഫീസിൽനിന്ന് ലഭിക്കും . ഫോൺ : 0472 2883041, 8547630016


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top