24 September Thursday

അഞ്ചര ഏക്കർ തരിശുഭൂമിയിൽ കർഷകസംഘം കൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
പത്തനാപുരം
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടിത്തിട്ട കളത്തട്ടിൽ അഞ്ചര ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി.  കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു.  5400 വാഴയും ഇടവിളയായി കിഴങ്ങ്, പയർ എന്നിവയുമാണ് കൃഷി ചെയ്യുന്നത്. 
ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി വാസുദേവൻ ഉണ്ണി, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്‌ ബി അജയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി സജീവ്,  പഞ്ചായത്ത് പ്രസിഡന്റ്‌ രാഖേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എ ബി അൻസാർ, അനു സേവ്യർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top