03 August Monday

വികസനത്തിന്‌ കോൺഗ്രസ്‌ തുരങ്കംവയ്‌ക്കുന്നു: ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
ആലപ്പുഴ
എൽഡിഎഫ്‌ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ കോൺഗ്രസ്‌ തുരങ്കംവയ്‌ക്കാൻ ശ്രമിക്കുന്നുവെന്ന്‌ മന്ത്രി ജി സുധാകരൻ. പള്ളാത്തുരുത്തി–-തിരുമല വാർഡുകളെ ബന്ധിപ്പിക്കുന്ന ഔട്ട്പോസ്‌റ്റ്‌ നടപ്പാലം ( രണ്ട് ) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
ഉദ്‌ഘാടനത്തിന്‌ ‌ ക്ഷണിച്ച നഗരസഭാധ്യക്ഷൻ  പിന്നീട് ഡിസിസി പ്രസിഡന്റ്‌  ഇടപെട്ടപ്പോൾ നിലപാട്‌ മാറ്റിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. കൂടാതെ പാലം കെ സി വേണുഗോപാൽ എംപിയുടെ ഫണ്ട്‌ ഉപയോഗിച്ചാണന്നുവരെ വ്യാജപ്രചാരണം നടത്തി. ‌
 സ്വന്തം  ആവശ്യങ്ങൾക്കായി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ്‌ കോൺഗ്രസിനുള്ളതെന്നും ‌ മന്ത്രി പറഞ്ഞു. അധികാരത്തിൽ വരുമ്പോൾ നാടിന്‌ വേണ്ടി ഒന്നും ചെയ്യാത്തവരാണ്‌ ഇക്കൂട്ടർ. 
പള്ളാത്തുരുത്തി–-കൈനകരി പാലം നിർമാണം നാലുവർഷമായി കോൺഗ്രസ്‌ തടഞ്ഞിട്ടിരിക്കുകയാണ്‌. അനുവദിക്കപ്പെട്ട പണവും നഷ്‌ടമാകുന്ന സ്ഥിതിയാണ്‌.  നാല് വീട്ടുകാരെ സ്വാധീനിച്ച് സ്ഥലം വിട്ടുകൊടുക്കാതെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും   അദ്ദേഹം പറഞ്ഞു .  ദേശീയപാതാ വികസനത്തിന്‌  തന്റെ  കുടുംബസ്ഥലംവരെ വിട്ടുനൽകി. നഷ്‌ടപരിഹാരവും കിട്ടും.
 ഇതൊന്നും മനസ്സിലാക്കാതെ പലരും വികസനത്തെ തടസ്സപ്പെടുത്തുന്നു. പള്ളാത്തുരുത്തി–-പാതിരപ്പള്ളി ബൈപ്പാസ് വരികയും നെഹ്റുട്രോഫി പാലം നിർമിക്കുകയുംചെയ്‌താൽ വലിയ മാറ്റംവരും. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top