08 August Saturday

കയർഫെഡിൽ പുനർനിയമനമില്ല: പ്രസിഡന്റ്‌ എൻ സായികുമാർCOIR FED

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
ആലപ്പുഴ
കയര്‍ഫെഡില്‍നിന്ന് വിരമിച്ചവർക്ക്‌ പുനര്‍നിയമനം നല്‍കിയിട്ടില്ലെന്ന് കയർഫെഡ് പ്രസിഡന്റ്‌ അഡ്വ. എൻ സായികുമാർ പ്രസ്‌താവനയിൽ പറഞ്ഞു. കയര്‍ഫെഡില്‍ പുനര്‍നിയമനം നടത്തുന്നുവെന്ന യൂത്ത് കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണ്. 
യുഡിഎഫ് സർക്കാരിന്റെ ആദ്യനാലുവര്‍ഷം 2,62,750 ക്വിന്റല്‍ കയറാണ് സംഭരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്‌‌ 5,58,640 ക്വിന്റലായി ഉയർത്തി. 112.6 ശതമാനം വർധിപ്പിച്ചു. യുഡിഎഫ് കാലത്ത്‌ 2,50,012 ക്വിന്റലാണ്‌ വിപണനം നടത്തിയതെങ്കിൽ ഇപ്പോൾ 5,65,663 ക്വിന്റല്‍ വിൽപ്പന നടത്തി. 
വിപണനത്തിലും 126.25 ശതമാനം വർധനയുണ്ടാക്കി. വിറ്റുവരവ്‌  211.19 കോടിയിൽനിന്ന്‌ 104.36 ശതമാനം വർധിച്ച്‌ 431.58 കോടിയാക്കി.    കയര്‍ഫെഡ് സംഭരിക്കുന്ന കയര്‍ വിറ്റഴിക്കുന്നത് മാറ്റ്സ് ആൻഡ്‌ മാറ്റിങ്‌സ്‌ കയര്‍ സഹകരണസംഘങ്ങള്‍ക്കും ചെറുകിട കയര്‍ ഉല്‍പ്പന്ന–-നിര്‍മാണ സംഘങ്ങളുമാണ്. ഇത്‌ കയര്‍ ജിയോ ടെക്‌സ്‌റ്റൈൽസും മറ്റ്‌  ഉല്‍പ്പന്നങ്ങളുമായി മാറ്റി വിപണനംചെയ്‌ത്‌ ഉല്‍പ്പന്ന മേഖലയിലും തൊഴില്‍ദിനം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. 
യുഡിഎഫ് കാലത്ത്‌  പ്രൈസ് ഫ്ലക്ച്ചുവേഷന്‍ ഫണ്ട് 47.69 ലക്ഷം മാത്രമാണ് ലഭിച്ചതെങ്കിൽ ഇപ്പോൾ ആകെ 79.33 കോടി സര്‍ക്കാരില്‍നിന്ന്‌ കയര്‍ഫെഡിന് ലഭിച്ചിട്ടുണ്ട്‌.  കയര്‍ഫെഡിന്റെ നേട്ടങ്ങളില്‍ അസൂയപൂണ്ടവരാണ്‌  അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നതെന്ന്‌ അഡ്വ. എന്‍ സായികുമാര്‍ പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top