12 August Wednesday
ഗർഭിണിയുടെ കുടുംബത്തിലെ

11 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

 സ്വന്തംലേഖകൻ

ആലപ്പുഴ
ജില്ലയിൽ 21 പേർക്ക് വെള്ളിയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 11‌ പേർ ജൂൺ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ ഗർഭിണിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്‌ എന്നത്‌ ഞെട്ടിക്കുന്നു.  
മറ്റ്‌ അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. എട്ടും ഒമ്പതും മാസം പ്രായമായ രണ്ട്‌ കുട്ടികളും ഗർഭിണിയും ഇതിലുണ്ട്‌.   
ചെറുതന സ്വദേശിനി (46), ഇവരുടെ മകൾ,  കായംകുളം സ്വദേശി (54) , രണ്ട്‌ യുവാക്കൾ, രണ്ട്‌ യുവതികൾ, മൂന്ന്‌  പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവരാണ്‌ ചികിത്സയിലുള്ള ഗർഭിണിയുടെ ബന്ധുക്കൾ.  ആറാട്ടുപുഴ സ്വദേശിയായ ഗർഭിണിക്ക്‌ ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 
പുന്നപ്ര സ്വദേശിയായ യുവാവ്, നൂറനാട് സ്വദേശി (60),   കലവൂർ സ്വദേശി (52), പത്തിയൂർ സ്വദേശി (46),  കണ്ടല്ലൂർ സ്വദേശി,  ആറാട്ടുപുഴ സ്വദേശിയായ യുവതി, താമരക്കുളം സ്വദേശിയായ യുവാവ്,  എരമല്ലൂർ സ്വദേശിയായ യുവതി, പാണാവള്ളി സ്വദേശിയായ യുവാവ് എന്നിവരാണ്‌ മറ്റുള്ളവർ. എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ആകെ 202 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെള്ളിയാഴ്‌ച രോഗമുക്തരായ രണ്ടുപേർ  ബഹറൈനിൽനിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയിൽനിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശിനി എന്നിവരാണ്‌. ആകെ 143 പേർ രോഗമുക്തരായി.
 
6921 പേർ നിരീക്ഷണത്തിൽ
ആലപ്പുഴ 
ജില്ലയിൽ 6921 പേർ കോവിഡ്‌ നിരീക്ഷണത്തിൽ. പുതുതായി 16 പേരെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.  ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 229 ആയി. രണ്ടുപേരെ ഒഴിവാക്കി. 549 പേരെ ക്വാറന്റൈന് പുതുതായി നിർദേശിച്ചു. 777 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന്  313 പേർ  വെള്ളിയാഴ്‌ചയെത്തി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 268 പേർ കൂടി എത്തി.  205 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.
 
കായംകുളത്ത് അടിയന്തര സാഹചര്യം : കലക്‌ടർ 
കായംകുളം 
നഗരസഭയിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് അടിയന്തര സാഹചര്യമാണുള്ളതെന്ന്‌ കലക്‌ടർ എ അലക്‌സാണ്ടർ അറിയിച്ചു.  
കായംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ 11കുടുംബാംഗങ്ങൾക്ക്‌ രോഗം സ്ഥിരീകരിച്ചു. ജില്ലാഅധികൃതരുടെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top