05 August Wednesday

നീലേശ്വരം നഗരസഭാ യോഗം പ്രവാസികൾക്കുള്ള ക്വാറന്റൈനെതിരെ കോൺഗ്രസ്‌ കൗൺസിലർമാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
നീലേശ്വരം
നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് നീലേശ്വരം നഗരസഭ  രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ കൊറന്റൈൻ സംവിധാനം പിൻവലിക്കണമെന്ന് കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. 
തട്ടാച്ചേരി 16ാം വാർഡ് കൗൺസിലർ കെ പി  കരുണാകരനാണ്‌ എതിർപ്പുമായി ആദ്യം ഇറങ്ങിയത്‌.  27ാം വാർഡ് കൗൺസിലറുമായ  ടി പി ബീന പിന്തുണക്കുകയും ചെയ്തു. 
കോൺഗ്രസ് നേതാവും നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ ഏറുവാട്ട് മോഹനൻ കൗൺസിലർമാർക്ക് ശക്തമായ പിന്തുണ നൽകി. പ്രവാസികൾക്ക് നഗരസഭ ഒരുക്കിയ കോറന്റൈൻ സംവിധാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു യോഗത്തിൽ ബഹളം ഉണ്ടാക്കി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിലർ എ വി സുരേന്ദ്രൻ എന്നിവർ അടക്കമുള്ള  ഇടതുപക്ഷ  കൗൺസിലമാർ  ഒറ്റക്കെട്ടായി പ്രവാസികൾക്ക് അനുകൂലമായ   നിലപാട് സ്വീകരിച്ചു. 
ഒരാഴ്ച മുൻപ് സ്വകാര്യ വ്യക്തി നടത്തുന്ന ലോഡ്‌ജിൽ നിന്നും ഒരുപ്രവാസിയെ ലോഡ്ജ് ഉടമ  ഇറക്കി വിട്ടസംഭവത്തിന്റെ പേരിൽ നഗരസഭക്കെതിരെ കള്ള പ്രചരണം നടത്തിയ യുഡിഫുകാരാണ്‌ ഇപ്പോൾ യഥാർഥ മുഖം കാണിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top