02 October Monday

വനാമി ചെമ്മീന്‌ ഫുൾ എ പ്ലസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

തെക്കേക്കാട്ടെ പ്രിയദാസൻ വനാമി ചെമ്മീനുമായി

തൃക്കരിപ്പൂർ
വൈറസ് രോഗം മൂലം പ്രതിസന്ധിയിലായ  ചെമ്മീൻ കൃഷിക്ക്   പുത്തനുണർവായി വനാമി ചെമ്മീൻ കൃഷി.  ജില്ലയിലെ തെക്കൻ ഭാഗങ്ങളിലെ സാഹചര്യങ്ങൾക്ക്‌ ഇണങ്ങുന്ന ഇവ പ്രതിരോധ ശേഷി ഏറെയുള്ളവയാണ്‌.  സംസ്ഥാനത്തെ ഓരുജലാശയങ്ങളിലും പൊക്കാളിപ്പാടങ്ങളിലും   വൻതോതിൽ ഇവയെ വളർത്താമെന്ന്‌  കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല  പരീക്ഷണ കൃഷിയിലൂടെ തെളിയിച്ചിരുന്നു.  ചാരകലർന്ന വെളുപ്പ് നിറമുള്ള വനാമിക്ക് ശരാശരി 81 ശതമാനം അതിജീവന നിരക്കാണുള്ളത്. മറ്റിനങ്ങളെ അപേക്ഷിച്ച്‌ ഇത്‌ വളരെക്കൂടുതലാണ്‌.  ഒരുചതുരശ്ര മീറ്ററിൽ 150 ഓളംകുഞ്ഞുങ്ങൾ വളരും. പെട്ടെന്ന് പ്രജനനം നടത്താനുള്ള ശേഷിയും കുറഞ്ഞനിരക്കിൽ പോഷണങ്ങളടങ്ങിയ തീറ്റകൾ മതിയെന്നതും വനാമിയെ പ്രിയങ്കരമാക്കുമെന്ന്‌  തെക്കെകാട്ടെ  മത്സ്യകർഷകൻ കെ പ്രിയദാസൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയപ്പോൾ മൂന്നുമാസം കൊണ്ട് ഇവ പൂർണ വളർച്ചയെത്തി. വൈറ്റ്സ്പോട്ട് പോലെയുള്ള വൈറസ് രോഗങ്ങളിൽ ബുദ്ധിമുട്ടി ചെമ്മീൻ കൃഷി ഉപേക്ഷിക്കേണ്ടിവന്ന കർഷകർക്ക് ഏറെ പ്രതീക്ഷയുള്ളതാണിത്‌. ജില്ലയിലെ തന്നെ കുളങ്ങളിൽ ചെയ്യുന്ന ആദ്യത്തെ വനാമി  കൃഷിയാണ്‌ തെക്കേക്കാട്ടേത്‌. മത്സ്യകൃഷിയിൽ  വർഷങ്ങളായി സജീവമായ   പ്രിയദാസൻ  കൂടാതെ കളാഞ്ചിയും കരിമീനും കൃഷി ചെയ്യുന്നുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top