16 July Thursday

ഹരിപ്പാട് നഗരസഭയിൽ സിപിഐ എം ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

കോവിഡ് പ്രതിരോധത്തിലെ അനാസ്ഥയ്‍‍ക്കെതിരെയുള്ള പ്രതിഷേധം ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കോവിഡ്- പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്ന ഹരിപ്പാട് നഗരസഭാ ഭരണസമിതി നിലപാടിനെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കോവിഡ്‌ പ്രതിരോധത്തിലെ അലംഭാവം അവസാനിപ്പിക്കുക, സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മഴക്കാലപൂർവ ശുചീകരണം ഫലപ്രദമാക്കുക, സമൂഹ അടുക്കള നടത്തിപ്പിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
 നഗരസഭാ കവാടത്തിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ  ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ സോമൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, സി പ്രസാദ്, ആർ ഗോപി, എസ് സുരേഷ്, എസ് കൃഷ്‌ണകുമാർ, പി എം ചന്ദ്രൻ, എം എം അനസ് അലി, എം എസ് വി അംബിക എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച‌ വൈകിട്ട് വാർഡുകളിൽ സമരം സംഘടിപ്പിക്കും.                            
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top