20 June Thursday

ആലപ്പുഴ ബൈപ്പാസ‌് വേഗം പൂർത്തിയാക്കാൻ ഇടപെടും: ആരിഫ‌്

സ്വന്തം ലേഖകൻUpdated: Tuesday Jun 4, 2019
ആലപ്പുഴ
ആലപ്പുഴ ബൈപ്പാസ‌് നിർമാണം എത്രയുംവേഗം പൂർത്തിയാക്കാനും  തീരദേശസംരക്ഷണത്തിനുള്ള കേന്ദ്രഫണ്ട‌് ലഭ്യമാക്കാനും ഫലപ്രദമായി ഇടപെടുമെന്ന‌്  നിയുക്ത എംപി അഡ്വ. എ എം ആരിഫ‌് പറഞ്ഞു. ഓട്ടോകാസ‌്റ്റും റെയിൽവേയും ചേർന്ന‌് ആവിഷ‌്കരിച്ച പദ്ധതി പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പ്രസ‌്ക്ലബ്ബിന്റെ മീറ്റ‌് ദ പ്രസ‌് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തീരദേശ സംരക്ഷണത്തിന‌് കേന്ദ്രവിഹിതം ക‌ൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ‌്.  എന്നാൽ സംസ്ഥാനസർക്കാർ കിഫ‌്ബിയിൽ ഉൾപ്പെടുത്തി ഫണ്ട‌് അനുവദിച്ചിട്ടുണ്ട‌്.  ചില സ്ഥലങ്ങളിൽ കടൽഭിത്തി നിർമിക്കാൻ കരാറുകാരെ കിട്ടുന്നില്ല. 
 സർക്യൂട്ട‌് ടൂറിസം പദ്ധതി വേഗത്തിലാക്കാനും ശ്രമിക്കും. 
റെയിൽവേവികസന കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം അവഗണന തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾക്കായി   എംപിമാർ ഒറ്റക്കെട്ടായി  ഇടപെടും.
പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ മറ്റ‌്  നാല‌് എംപിമാരോടൊപ്പം പ്രവർത്തിക്കും.   
തിരുവനന്തപുരത്ത‌്  മീറ്റ‌് ദ പ്രസിൽ ശബരിമല വിഷയത്തെക്കുറിച്ച‌് താൻ പറയാത്ത കാര്യം ജനം ടിവി സംപ്രേഷണംചെയ‌്തതും  സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചതും മാധ്യമരംഗത്തെ മോശം പ്രവണതയാണെന്നും  ആരിഫ‌് പറഞ്ഞു.  മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ജയിക്കാൻ വാസ‌്തവവിരുദ്ധമായ വാർത്തകൾ പടച്ചുവിടുന്നവർ ഇതിന്റെ ഇരകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട‌് മനസിലാക്കുന്നില്ല. ഇതു തിരുത്തപ്പെടേണ്ടതാണ‌്. മാധ്യമങ്ങളുമായി എന്നും നല്ല ബന്ധം തുടരാനാണ‌് തന്റെ ആഗ്രഹമെന്നും ആലപ്പുഴയുടെ വികസനകാര്യത്തിൽ ഇടപെടുമ്പോൾ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അ ദ്ദേഹം പറഞ്ഞു. 
 അരൂരിൽ വോട്ട‌് കുറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന‌്  ജയിച്ചാൽ എംഎൽഎ സ്ഥാനത്തുനിന്ന‌് താൻ മാറുമല്ലോ എന്ന ചിന്ത കുറച്ച‌് വോട്ടർമാരെ സ്വാധീനിച്ചതാകാം കാരണമെന്ന‌് ആരിഫ‌്പറഞ്ഞു. പ്രസ‌് ക്ലബ്ബ‌് പ്രസിഡന്റ‌് വി എസ‌് ഉമേഷ‌് അധ്യക്ഷനായി. 
ജി ഹരിക‌ൃഷ‌്ണൻ സ്വാഗതവും ടി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top