15 May Saturday

തിരക്കൊഴിയാതെ മുണ്ടക്കയം പട്ടണം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
മുണ്ടക്കയം
നിരോധനാജ്ഞക്കു പുല്ലുവില, തിരക്കൊഴിയാതെ മുണ്ടക്കയം പട്ടണം.
കോവിഡ് പടർന്നു പിടിച്ചിരിക്കുന്ന മുണ്ടക്കയം ടൗണിൽ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞക്കു വിലയില്ലാതെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങൾ വിൽക്കാവുന്ന കടകൾ തുറക്കാമെന്നത് മറയാക്കി ടൗണിലെ മിക്ക കടകളും തുറന്നു പ്രവർത്തിക്കുകയാണ്. ഭക്ഷണ സാധങ്ങൾ വിൽക്കുന്നുവെന്നു കാട്ടിയാണ്  കടകൾ തുറക്കുന്നത്. ഇതേ തുടർന്നു ടൗണിൽ ആളുകളുടെ തിരക്കാണ്. വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടംകൂടി നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. പരാതിയെ തുടർന്നു പൊലീസ് എത്തി  നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും വീണ്ടും പഴയപടിയാവും. വാഹന തിരക്കുമൂലം  കാൽ നടയാത്ര പോലും ദുരിത പൂർണ്ണമാണ്.
                ചൊവ്വാഴ്ച ലോക് ഡൗണിന് തുല്യമായ നിയന്ത്രണം വരുന്നുവെന്ന വാർത്തയെ തുടർന്ന് അവശ്യസാധങ്ങൾ വാങ്ങാൻ വലിയ തിരക്കായിരുന്നു. ഇതേ തുടർന്ന് വാഹനങ്ങളുടെ തിരക്കുണ്ടായതും യാത്രാബുദ്ധിമുട്ടുണ്ടാക്കി. ഇതിനിടെ വ്യാപാര സ്ഥാപനങ്ങളിലെ അനാവശ്യം തിരക്ക് ഒഴിവാക്കുന്നതുമായി ബന്ധപെട്ട് വ്യാപാരി വ്യവസായ സമിതി ഭാരവാഹികൾ പൊലീസിനെതിരെ കലക്ടർക്കും, ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി. അനാവശ്യമായി കടകൾ തുറന്നു പ്രവർത്തിക്കുന്നവെന്നും നടപടിയെടുക്കാതെ  പൊലീസ് നിഷ്‌ക്രിയത്വം കാട്ടുന്നുവെന്നും കാട്ടിയാണ് ഇവർ പരാതി നൽകിയെതെന്ന് പ്രസിഡന്റ് അനിൽ സുനിത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top