15 May Saturday

ഡി കെ, ഡബിൾ ഓകെ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

വാമനപുരം മണ്ഡലത്തിൽനിന്ന് വിജയിച്ച ഡി കെ മുരളിയെ അനുമോദിക്കുന്ന 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ

വെഞ്ഞാറമൂട് 
വാമനപുരം മണ്ഡലത്തിന് ഇക്കുറിയും ഡി കെ ഓകെ. വോട്ടെണ്ണലി​ന്റെ ഒരവസരത്തിൽപോലും ഡി കെ മുരളി എന്ന ജനകീയ ജനപ്രതിനിധിക്ക് വെല്ലുവിളിയാകാൻ യുഡിഎഫ് സ്ഥാനാർഥിക്കായില്ല. തുടക്കംമുതൽ  ലീഡ് പിടിച്ചു ഡി കെ. 
ശക്തനായ സ്ഥാനാർഥിയെന്ന് പറഞ്ഞാണ് ആനാട് ജയനെ കോൺഗ്രസ് ഇറക്കിയത്. ഇക്കുറി വാമനപുരം പിടിക്കുമെന്ന അവകാശവാദം മലർപ്പൊടിക്കാര​ന്റെ സ്വപ്നമായി. 44 വർഷമായി തുടർച്ചയായി  ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുകയാണ് വാമനപുരം.1977 ൽ കല്ലറ വാസുദേവൻപിള്ളയിലൂടെ തുടങ്ങിയ തേരോട്ടം ഒരു ഘട്ടത്തിലും എൽഡിഎഫിനെ  കൈവിട്ടിട്ടില്ല.
 ശക്തമായ യുഡിഎഫ് തരംഗമുണ്ടായ തെരഞ്ഞെടുപ്പുകളിൽ പോലും വാമനപുരം എൽഡിഎഫി​ന്റെ ഉറച്ച കോട്ടയായി. കഴിഞ്ഞ തവണ കന്നിയങ്കത്തിൽ ഡി കെ മുരളി കോൺഗ്രസിലെ ശരത്ചന്ദ്രപ്രസാദിനെതിരെ 9596 വോട്ടി​നാണ് വിജയിച്ചത്. ഇക്കുറി ആ ഭൂരിപക്ഷം 10242 ആയി. 9 പഞ്ചായത്തിലെ 7 ലും വ്യക്തമായ ലീഡാണ് ഡി കെ മുരളിക്കുണ്ടായത്. 
 നെല്ലനാട്- (1255), വാമനപുരം (1044), കല്ലറ- (1312), പാങ്ങോട് -(1480), പുല്ലമ്പാറ (-1859), പെരിങ്ങമ്മല -(2277), പനവൂർ (-816) പഞ്ചായത്തുകളില്‍ എൽഡിഎഫ് ലീഡ് ചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top