22 June Tuesday

കോവിഡ് ബാധിയുടെ സംസ്‌കാരം 
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്‌കാരം അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തുന്നു

ചാലക്കുടി

കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്‌കാരം അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തി. അതിരപ്പിള്ളി അഞ്ചാം വാർഡിലെ പുന്നപ്പിള്ളി വേലപ്പന്റെ ഭാര്യ തങ്കമ്മ(75)യുടെ സംസ്‌കാരമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷിന്റെ നേതൃത്വത്തിലുള്ള ആർആർടി അംഗങ്ങൾ ചാലക്കുടി നഗരസഭാ ക്രിമിറ്റോറിയത്തിൽ നത്തിയത്. കോവിഡ് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ആർആർടി പ്രവർത്തകരായ അജയ് ജനാർദനൻ, ഏംഗൽസ് തോമസ്, സി ആർ  ശ്രീനാഥ്, കെ കെ അഭിലാഷ്, ബിനില കെ ബാബു തുടങ്ങിയവരാണ് സഹായികളായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top