15 May Saturday
കണ്ടെയ്‌നർ ലോറി പാലത്തിലിടിച്ച്‌ ഗതാഗത തടസ്സം

കല്ലൂർ പാലത്തിൽ കണ്ടെയ്‌നർ ലോറി ഇടിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കല്ലൂർ പാലത്തിൽ കണ്ടെയ്‌നർ ലോറി ഇടിച്ച നിലയിൽ

കൽപ്പറ്റ
ദേശീയ പാത 766 ൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട്‌ പാലത്തിൽ ഇടിച്ചു. തിങ്കളാഴ്ച രാവിലെ കല്ലൂർ പാലത്തിലാണ്‌ അപകടം. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതുകാരണം രണ്ടു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിന് കേടുപറ്റി  മണിക്കൂറുകളോളം  ശുദ്ധജലം പാഴായി. ബത്തേരിയിൽ നിന്ന് പൊലീസെത്തി ക്രെയിൻ ഉപയോഗിച്ചാണ്‌ ലോറി മാറ്റിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top