03 June Wednesday

3 നാള്‍, പകുതി കടന്ന് റേഷന്‍ വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കോഴിക്കോട്
കോവിഡ് കാലത്തേക്കുള്ള സൗജന്യ റേഷൻ മൂന്നുദിവസത്തിനകം ജില്ലയിൽ കൈപ്പറ്റിയത് 3.74 ലക്ഷം കാർഡുടമകൾ. 7.6 ലക്ഷം കാർഡുടമകളിൽ പകുതിയോളം പേർ മൂന്ന് ദിവസത്തിനകം അരിവാങ്ങി. 
വിതരണം തുടങ്ങിയ ബുധനാഴ്ച 1.38 ലക്ഷം പേരും   വ്യാഴാഴ്ച 1.37 ലക്ഷം പേരും, വെള്ളിയാഴ്ച 98,421 പേരും പേരും വാങ്ങി. 4583 മെട്രിക് ടൺ  ധാന്യമാണ് വിതരണംചെയ്തത്. 
    അന്ത്യോദയ കാർഡ് കൈവശമുള്ളവർക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമാണ് നൽകിയത്. ബിപിഎൽ കാർഡിലുള്ള ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം വിതരണം ചെയ്യുന്നുണ്ട്. എപിഎൽ വിഭാഗത്തിലുള്ള രണ്ട് വിഭാഗം കാർഡുടമകൾക്കും 15 കിലോ അരിയുമാണ് നൽകുന്നത്.
   രാവിലെ ബിപിഎൽ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുള്ളവരും ഉച്ചയ്ക്കുശേഷം എപിഎൽ വിഭാഗത്തിലെ വെള്ള, നീല കാർഡുടമകളും കടയിലെത്തണമെന്നാണ് നിർദേശം.  പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല.
 എന്നാൽ, കടയിലെത്തുന്ന ആരെയും മടക്കി വിടുന്നില്ല.  വൈകിട്ട് അഞ്ചുവരെയാണ് വിതരണം. 
എന്നാല്‍  നിശ്ചിത സമയത്തിനകം കൊടുത്തുതീർക്കാനാകുന്നില്ല. സമയം കഴിഞ്ഞു നിൽക്കുന്നവര്‍ക്ക് ടോക്കൺ നൽകിയാണ്  വിതരണം നടത്തുന്നുണ്ട്‌. ഈ മാസം അവസാനംവരെ   റേഷൻ  വാങ്ങാം. 
അരി വാങ്ങാൻ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും എല്ലാവർക്കുമുള്ളത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും 
ജില്ലാ സപ്ലൈ ഓഫീസർ എം വി ശിവകാമി അമ്മാൾ പറഞ്ഞു.‌
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top